മട്ടാഞ്ചേരി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രമുഖ ബാലസാഹിത്യ കൃതികളെ പരിചയപ്പെടുത്തുന്നു. 21 ന് വൈകിട്ട് 4 ന് നടക്കുന്ന പരിപാടിയിൽ യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കുട്ടികളെ വായനയുടെ ലോകത്തേക്ക് നയിക്കുന്ന പരിപാടിക്ക് ജയൻ പി.രാമകൃഷ്ണൻ, ഗിരിജ കാരുവള്ളിൽ എന്നിവർ നേതൃത്വം നൽകും.