sudhershnan-m-r-

പറവൂർ: എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയൻ സമിതി യോഗം കേന്ദ്ര സമിതി സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ ചെയർമാൻ സി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ ഷൈജു മനക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗം പി.എസ്. ജയരാജ്, എംപ്ലോയീസ് ഫോറം ജില്ലാ പ്രസിഡന്റ് ബിബിൻ ബാബു തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി എം.ആർ. സുദർശനൻ (പ്രസിഡന്റ്), ഡോ. ശൈലേഷ് (വൈസ് പ്രസിഡന്റ്), ബൈജു (സെക്രട്ടറി), ടി.ആർ. ബിന്നി (ജോയിന്റ് സെക്രട്ടറി), ജയരാജ് ശാന്തി (ട്രഷറർ) എന്നിവരടങ്ങുന്ന പതിനൊന്നംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.