കാഞ്ഞിരമറ്റം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വെട്ടിക്കുറച്ച് ഭരണ സ്തംഭനമുണ്ടാക്കിയ കേരള സർക്കാരിന്റെ നടപടിക്കെതിരേ ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻപിൽ എൽ.ജി.എം.എൽ കാഞ്ഞിരമറ്റം യൂണിറ്റ് ഒപ്പുമതിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുസ്ലിംലീഗ് ജില്ലാ കൗൺസിലർ കെ.എം. അബ്ദുൽ കരിം ഉദ്ഘാടനം ചെയ്തു. പിറവം മണ്ഡലം ജനറൽ സെക്രട്ടറി അനസ് ആമ്പല്ലൂർ അധ്യക്ഷനായി. എൽ.ജി.എം.എൽ ജില്ലാ പ്രസിഡന്റ് എം.എം. ബഷീർ മഅ്ദനി മുഖ്യപ്രഭാഷണം നടത്തി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണൻ, ജയന്തി റാവുരാജ്, ഹസീന ഷാമൽ, സുനിതാ സണ്ണി, നൗഷാദ് കെ.എ, മുഹമ്മദ് ഉക്കാഷ് പി.എസ്, പി.പി. യൂസുഫ്, സെയ്തുമുഹമ്മദ് പി.കെ, അബ്ദുൽഖാദർ എന്നവർ സംസാരിച്ചു