കൊച്ചി: പിറവം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എന്റെ കൗമുദി പദ്ധതിക്ക് തുടക്കമായി. കേരളകൗമുദി സർക്കുലേഷൻ മാനേജർ ജിത്തു ജെയിംസ് പ്രിൻസിപ്പൽ ജോമി പോളിന് പത്രംകൈമാറി ഉദ്ഘാടനം ചെയ്തു. സർക്കുലേഷൻ മാനേജർ വി. പുഷ്‌കരൻ പദ്ധതി വിശദീകരിച്ചു. അസി.സർക്കുലേഷൻ മാനേജർ അജിത്കുമാർ, അദ്ധ്യാപകരായ ഏബിൾ സി. ഓണക്കൂർ, സുനിൽകുമാർ, സുജി. എൻ.എസ് എന്നിവർ സംബന്ധിച്ചു.
പിറവം സൂര്യാ ഫർണിച്ചർ ഗാലറി ഉടമ എം.ആർ. ബാബുവാണ് പത്രം സ്‌പോൺസർ ചെയ്തിരിക്കുന്നത്.