ആലുവ: ജീവസ് കേന്ദ്രം സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി, അതിജീവനം, അധികാരം എന്ന വിഷയത്തിൽ സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. ജീവസ് കേന്ദ്രം മുൻ ഡയറക്ടർ ഡോ. ജോസ് ക്‌ളീറ്റസ് പ്ലാക്കൽ രചിച്ച 'ലെസൻസ് ഫോർ വെൽനെസ്' എന്ന പുസ്തകം പ്രകാശിപ്പിച്ചു. ആലുവ സെന്റ് ആന്റണീസ് ആശ്രമം പ്രിയോർ ഫാ പോൾ നെടുംചാലിൽ അദ്ധ്യക്ഷത വഹിച്ചു. കോ ഓർഡിനേറ്റർമാരായ ബാബു കെ. വർഗീസ്, ജോസി പി. ആൻഡ്രൂസ്, ബേബി പുത്തൻപീടിക, ബോബി ആന്റണി എന്നിവർ സംസാരിച്ചു. ജീവസ് കേന്ദ്രം ഡയറക്ടർ ഫാ. സജി തെക്കെകൈതക്കാട്ടിൽ മോഡറേറ്ററായിരുന്നു.