കൊച്ചി: ഐ.എം.എ കൊച്ചി, റോട്ടറി തൃപ്പൂണിത്തുറ റോയൽ, ഫ്യൂച്ചറേസ് ആശുപത്രി സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇൻഫോപാർക്ക് ഫേസ്-2 ട്രാൻസഷ്യ ബിൽഡിംഗിൽ നടന്ന ക്യാമ്പ് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണിപിള്ള ഉദ്ഘാടനം ചെയ്തു. ഐ.എം.എ കൊച്ചി പ്രതിനിധി ഡോ. സലിം, റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് രാജേഷ്‌കുമാർ, എസ്. രാമചന്ദ്രൻ, ശ്യാംകുമാർ ബാലകൃഷ്ണൻ, ഐസക്.കെ. വർഗീസ്, ഫ്യൂച്ചറേസ് ആശുപത്രി ജനറൽ മാനേജർ എം. ഷിയാസ്, ബിസിനസ് റിലേഷൻ മാനേജർ പി. ഷെയ്ജി തുടങ്ങിയവർ സംസാരിച്ചു.