കൊച്ചി: മൾട്ടിലെവൽ മാർക്കറ്റിംഗിന്റെയും ക്രിപ്‌റ്റോ കറൻസിയുടെയും പേരിൽ കോടികൾ തട്ടിച്ച കേസിൽ ഒരു ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ച ഹൈറിച്ച് കമ്പനി മാനേജിംഗ് ഡയറക്‌ടർ കെ.ഡി. പ്രതാപനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്‌തു. കള്ളപ്പണനിരോധന നിയമം കൈകാര്യം ചെയ്യുന്ന കലൂരിലെ പ്രത്യേക കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസം ചോദ്യം ചെയ്യണമെന്നാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടത്. ഇന്ന് പ്രതാപനെ ജില്ലാ കോടതിയിൽ ഹാജരാക്കണം.