ksheera

കൊച്ചി: ക്ഷീരകർഷകർക്ക് മിൽമ എറണാകുളം മേഖലാ യൂണിയൻ നടപ്പാക്കിയ ഇൻഷ്വറൻസ് പരിരക്ഷ പ്രകാരം 45 ലക്ഷം രൂപ വിതരണം ചെയ്യുമെന്ന് ചെയർമാൻ എം.ടി.ജയൻ അറിയിച്ചു. ഒരു കറവ പശുവിന് 99 രൂപ പ്രീമിയം എന്ന നിരക്കിൽ മേഖലാ യൂണിയന് കീഴിൽ വരുന്ന തൃശൂർ, എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളിലെ പ്രാഥമിക സംഘങ്ങളിലെ കർഷകരുടെ 24,000 പശുക്കളെയാണ് ഏപ്രിൽ 1 മുതൽ മേയ് 31 വരെ ഇൻഷ്വർ ചെയ്തിരുന്നത്. ആലുവ താലൂക്കിലെ കർഷകർക്കാണ് ഏറ്റവും കൂടുതൽ ക്ലെയിം അനുവദിച്ചത്. പശു ഒന്നിന് 2,000 രൂപ വീതമാണ് ഇൻഷ്വറൻസ് തുക നൽകുക.