കാലടി: കാഞ്ഞൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വീട്ടുമുറ്റ സദസും പുസ്തകചർച്ചയും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. എം.കെ.രാമചന്ദ്രൻ അദ്ധ്യക്ഷനായി. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വായനശാല അംഗങ്ങളായ കുട്ടികളെയും കാഞ്ഞൂർ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ, കാഞ്ഞൂർ സെന്റ് ജോസഫ്സ് സ്കൂൾ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആദരിച്ചു.കുട്ടികൾക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.ബ്ലോക്ക് മെമ്പർ ആൻസി ജിജോ, എം.കെ. ലെനിൻ, വി.കെ.അശോകൻ, എ.എ.സന്തോഷ്‌, ഇ.എ. മാധവൻ, ശാലിനി, സിസ്റ്റർ ലേഖ ഗ്രേസ്, കേശവദാസ്, സിജി ലെനിൻ എന്നിവർ സംസാരിച്ചു. കാഞ്ഞൂർ റിതം മ്യൂസിക് അക്കാഡമിയിലെ കലാകാരന്മാർ കാരൊക്കെ ഗാനമേള അവതരിപ്പിച്ചു.