കൊച്ചി: റോട്ടറി ഗ്രേറ്റർ കൊച്ചിനും തൃപ്പൂണിത്തുറ നഗരസഭ വയോമിത്രം ആയുർവേദ ഫാർമസി തിരുവാങ്കുളവും ചേർന്ന് ആർ.സി.സി മേക്കരയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. നഗരസഭ ചെയർപേഴ്‌സൺ രമാ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പ്രദീപ്കുമാർ അദ്ധ്യക്ഷനായി. കർക്കടകഞ്ഞിക്കിറ്റ് വിതരണവും നടത്തി, വിനോദ്‌മേനോൻ, തമ്പി, ബാലസുബ്രഹ്മണ്യൻ, ഗോപി, അർജുൻ, രാജേഷ് എന്നിവർ സംബന്ധിച്ചു.