photo

വൈപ്പിൻ : അന്താരാഷ്ട്ര നിലവാരത്തിലുള്ള മുനമ്പം മാതൃകാ ഫിഷിംഗ് ഹാർബറിലെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സൗത്ത് ഇന്ത്യൻ ബോട്ട് ഓണേഴ്‌സ് ആൻഡ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ മുനമ്പവും ഫ്രഷ് ഫിഷ് ട്രേഡേഴ്‌സ് അസോസിയേഷനും സംയുക്തമായി മുനമ്പം ഹാർബർ എൻജിനീയറിംഗ് ഡിപ്പാർട്ട്‌മെന്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ഫാ.ആന്റണി തോമസ് ധർണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.എഫ്. വിൽസൻ അദ്ധ്യക്ഷനായി. ഹാർബറിലെ പൊട്ടിപൊളിഞ്ഞ ലേലപുരയിലിട്ട് മത്സ്യ വിൽപന നടത്തിയാൽ മത്സ്യത്തിന്റെ ഗുണനില വാരത്തിന് കോട്ടം വരുമെന്ന ആശങ്കയിലാണ് മത്സ്യക്കച്ചവടക്കാർ. നാളിത് വരെ പല സംഘടനകളും പലവിധത്തിൽ സമരം നടത്തിയിട്ടും ബന്ധപ്പെട്ട വകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചില്ല. സി.എസ്. ശൂലപാണി, എ.എസ്. അരുണ, എം.ജെ. ടോമി, ഇ.എസ്. പുരുഷോത്തമൻ, എൻ.കെ. ബാബു, കെ.കെ. പുഷ്‌കരൻ, പി.പി. ഗിരീഷ്, ജയപ്പൻ, സുനിൽകുമാർ, നൗഷാദ് എന്നിവർ പ്രസംഗിച്ചു.