bible

വൈപ്പിൻ : പള്ളിപ്പുറം ബസിലിക്കയിൽ മഞ്ഞു മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന 5 ദിവസം നീണ്ടുനിൽക്കുന്ന ബൈബിൾ കൺവെൻഷന് തുടക്കമായി. ബസിലിക്ക റെക്ടർ ഡോ. ആന്റണി കുരിശിങ്കൽ ഉദ്ഘാടനം ചെയ്തു. പുല്ലൂരാംപാറ ബഥാനിയ, ആശ്രമം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുളിക്കൽ, ഫാ. ഫിലിപ്പ് ടോണി,ഫാ.നീൽ ചടയംമുറി, പ്രസുദേന്തി കൂട്ടായ്മ ജനറൽ കൺവീനർ അലക്‌സ് താളുപ്പാടത്ത്, സെക്രട്ടറി റോയ് വലിയ വീട്ടിൽ , കൺവീനർ ജെയിംസ് അറക്കൽ എന്നിവർ സന്നിഹിതരായിരുന്നു. ഡോ. പ്രസാദ് തെരുവത്ത്, ഫാ. ജോനാഥ് കപ്പുച്ചിൻ, ഫാ.ജിനു പള്ളിപ്പാട്ട് തുടർന്നുള്ള ദിവസങ്ങളിൽ കൺവെൻഷന് നേതൃത്യം നൽകുമെന്ന് സംഘാടകർ അറിയിച്ചു.