കൊച്ചി: മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ സി.എം.ആർ.എല്ലിനെതിരെ നിയമപ്രകാരമുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. കമ്പനി ആക്ട് പ്രകാരം എസ്.എഫ്.ഐ.ഒയുടെ അന്വേഷണം നടക്കുമ്പോൾ തന്നെ ഇ.ഡിക്കും അന്വേഷണം നടത്താമെന്ന് ഇ.ഡിക്കായി ഹാജരായ അഡ്വ. സുഹൈബ് ഹുസൈൻ വാദിച്ചു. ഇ.ഡി അന്വേഷണത്തെ ചോദ്യം ചെയ്ത് സി.എം.ആർ.എൽ ഫയൽ ചെയ്ത ഹർജിയിലാണ് വാദം. ഹർജി ജസ്റ്റിസ് ടി.ആർ.രവി ആഗസ്റ്റ് ഏഴിന് പരിഗണിക്കാൻ മാറ്റി.