ajith
അജിത്

ആലുവ: ദേശീയപാതയിൽ ആലുവ ബൈപ്പാസിൽ ബൈക്ക് യാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ചു. പാലക്കാട് പട്ടാമ്പി കൊപ്പം പുലാശേരി പുതുമനതുരുത്ത് വീട്ടിൽ പരേതനായ പി.ടി. അരവിന്ദന്റെ മകൻ അജിത്താണ് (23) മരിച്ചത്. ഇന്നലെ പുലർച്ചെയായിരുന്നു അപകടം. ഉടനെ ആലുവയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗത്ത് കളമശേരി ദി കേക്ക് ഹൗസിലെ ജീവനക്കാരനാണ്. സ്ഥാപനത്തിലേക്ക് പോകുമ്പോഴായിരുന്നു അപകടം. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

മാതാവ്: രാജി. സഹോദരങ്ങൾ: അരുൺ, അനഘ.