കുറുപ്പംപടി: വൈദ്യുതി ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് വേങ്ങൂർ കെ. എസ്. ഇ.ബി. ഓഫീസിലേക്ക് നാട്ടുകാർ പ്രതിഷേധ മാർച്ച് നടത്തി. കാട്ടാന ശല്യം രൂക്ഷമായ പാണിയേലി, കൊച്ചുപുരയ്ക്കൽ കടവ് എന്നീ പ്രദേശങ്ങളിലാണ് മൂന്നുദിവസമായി വൈദ്യുതി ലഭിക്കാത്തത്. രാത്രികാലങ്ങളിൽ വന്യജീവി വന്നു നിന്നാൽ പോലും രക്ഷപ്പെടാൻ വെളിച്ചം ഇല്ലെന്ന് നാട്ടുകാർ പറയുന്നു.