accident

മൂവാറ്റുപുഴ : നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി പിന്നിലേക്ക് പാഞ്ഞ് വീടിന്റെ മതിലിൽ ഇടിച്ചു തകർത്തു. ലോറി പിന്നിലേക്ക് വരുന്നത് കണ്ട് ഇരുചക്ര വാഹന യാത്രക്കാർ സ്കൂട്ടർ ഉപേക്ഷിച്ച് ഓടിയതിനാൽ വൻ അപകടം ഒഴിവായി. പായിപ്ര മൈക്രൊവേവ് റോഡിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. ലോറിക്ക് പിന്നിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന

പായിപ്ര കമ്മറ്റം പരീതിന്റെ ഭാര്യ റസിയ , മകൾ ഫർസാന എന്നിവരാണ് രക്ഷപ്പെട്ടത്. സമീപത്തെ പ്ലൈവുഡ് കമ്പനിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് റോഡിലെ കുത്തനെയുള്ള കയറ്റത്തിൽ വച്ച് നിയന്ത്രണം വിട്ട് പിന്നോട്ട് പോയി മതിലിൽ ഇടിച്ചത്.