പാനായിക്കുളം: ഹജ്ജിനുപോയ പാനായിക്കുളം സ്വദേശി മക്കയിൽവച്ച് നിര്യാതനായി. പാനായിക്കുളം മടത്തുംപടി പേരത്തെറ്റയിൽ പരേതനായ അബ്ദുൽ റഹ്മാൻ മകൻ അബ്ദുൽ ഖാദറാണ് (79) മരിച്ചത്. ഭാര്യയും മകളും മരുമകനും ഉൾപ്പെടെയുള്ള സംഘത്തോടൊപ്പം എത്തിയ അബ്ദുൾ ഖാദർ ഹജ്ജ് കർമ്മത്തിനുശേഷം അസുഖബാധിതനായി. തുടർന്ന് മക്കയിലെ അൽ നൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഐഷാബീവി ഏലൂക്കര പതുവന കുടുംബാംഗം. മക്കൾ: ഫാത്തിമ, ഖദീജ, മുഹമ്മദ്, ഡോ. സഫിയ, അഡ്വ. ഇബ്രാഹിം. മരുമക്കൾ: അഹമ്മദ് കുട്ടി, അൻവർ, റുക്‌സാന, അബ്ദുൽ ഹക്കീം, ഷെയ്ഖ. കബറടക്കം ഇന്ന് മക്കയിൽ.