ആലുവ: കെ.എസ്.ഇ.ബി ഓഫീസുകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ ആലുവ ഡിവിഷൻ പരിധിയിലെ വിവിധ സെക്ഷൻ ഓഫീസുകൾക്ക് മുന്നിൽ ജീവനക്കാർ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. തോമസ് കുരിശുവീട്ടിൽ, എം.വി. ബാബു, ആന്റോ എഡ്വിൻ ബേബി എന്നിവർ നേതൃത്വം നൽകി. ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് സർക്കാർ ഏർപ്പെടുത്തിയ നിയമസുരക്ഷ കെ.എസ്.ഇ.ബി ജീവനക്കാർക്കും ഏർപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.