
പറവൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ അനുസ്മരണ സമ്മേളനങ്ങൾ നടത്തി. പറവൂരിൽ നടന്ന അനുസ്മരണയോഗം മണ്ഡലം പ്രസിഡന്റ് ഡെന്നി തോമസ് ഉദ്ഘാടനം ചെയ്തു. എം.ജെ. രാജു, ബീന ശശീധരൻ, രമേശ് ഡി. കുറുപ്പ്, ബി. മഹേഷ്, സജി നമ്പിയത്ത് തുടങ്ങിയവർ സംസാരിച്ചു. മാട്ടുപുറം കവലയിൽ നടന്ന അനുസ്മരണം കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. കെ.എ. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. എ.എം. അബൂബക്കർ, പി.എ. സക്കീർ, ബിന്ദു ഗോപി തുടങ്ങിയവർ സംസാരിച്ചു. വടക്കേക്കര ബ്ളോക്ക് കമ്മിറ്റി തുരുത്തിപ്പുറത്ത് നടത്തിയ അനുസ്മരണ സമ്മേളനം കെ. ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് വലിയപറമ്പിൽ അദ്ധ്യക്ഷനായി. പി.ആർ. സൈജൻ, പി.എസ്. രഞ്ജിത്ത്, എ.ഡി. ദിലീപ്കുമാർ, അനിൽ ഏലിയാസ്, കെ.എം. ബാബു, എം.ഡി. മധുലാൽ, ശ്രീജിത്ത് മനോഹർ തുടങ്ങിയവർ സംസാരിച്ചു. ആലങ്ങാട് നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നീറിക്കോട് പീടികപ്പടിയിൽ നടന്ന അനുസ്മരണം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.വി. പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എസ്. സുബൈർഖാൻ അദ്ധ്യക്ഷനായി. ബാബു മാത്യു, സുനിൽ തിരുവാല്ലൂർ, വി.ബി. ജബാർ, പി.എം. റഷീദ്, ഗർവാസിസ് മാനാടൻ തുടങ്ങിയവർ സംസാരിച്ചു.