cift

കൊച്ചി : വലകളിൽ കടലാമ കയറുന്നത് തടയുന്ന സംവിധാനം ഘടിപ്പിച്ചില്ലെന്നാരോപിച്ച് അമേരിക്ക നടത്തുന്ന വ്യാപാര ഉപരോധത്തിനെതിരെ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജി (സി.ഐ.എഫ്.ടി.) ആസ്ഥാനത്തേക്ക് കേരള ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികൾ മാർച്ച് നടത്തി. 22ന് മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ മന്ത്രി സജിചെറിയാനുമായി ചർച്ച നടത്തും. എസ്. ശർമ്മ മാർച്ച് ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ അദ്ധ്യക്ഷനായിരുന്നു. വി. ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. ചിത്തരഞ്ജൻ, ചാൾസ് ജോർജ്, ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ, ടി. രഘുവരൻ, വി.വി അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.