മൂവാറ്റുപുഴ: കർണാടകയിലെ സ്വകാര്യ മേഖയിലെ തൊഴിലിടങ്ങളിൽ കന്നഡിഗർക്ക് സവിശേഷ സംവരണം നൽകാനുള്ള നിയമ നിർമാണ നീക്കം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ഭരണഘടന സംരക്ഷിക്കുന്നതിനും ഫെഡറലിസം സംരക്ഷിക്കുന്നതിനും ദേശീയത ഉയർത്തിപ്പിടിക്കുന്നതിനും പ്രതിജ്ഞാബദ്ധമായ കോൺഗ്രസ് പാർട്ടി ഭരിക്കുന്ന ഒരു സംസ്ഥാന സർക്കാരിൽ നിന്നും ഇത്തരമൊരു നീക്കമുണ്ടായതിൽ അത്ഭുതപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) എറണാകുളം ജില്ലാ മലയോരമേഖലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് കെ. മാണി. ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അദ്ധ്യക്ഷനായി. ഡോ. സ്റ്റീഫൻ ജോർജ്, ബാബു ജോസഫ്, ടോമി കെ. തോമസ്, ടി.എ. ഡേവിസ്, ജോയ് നടുക്കൂടി, വിൽസൺ പൗലോസ്, ജോയ് മുളവരിക്കൽ, ഷൈൻ ജേക്കബ്, എൻ.സി. ചെറിയാൻ, ജോർജ് ചമ്പമല എന്നിവർ പ്രസംഗിച്ചു.
ആലുവ മൂന്നാർ രാജപാത ഗതാഗതത്തിനായി തുറന്നു കൊടുക്കണമെന്നും മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും അടിയന്തിര ധനസഹായം അനുവദിക്കണമെന്നും വന്യജീവി ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും മരണപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.