മരട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷികം നെട്ടൂർ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം
യൂണിയൻ വൈസ് പ്രസിഡന്റ് സി. വിനോദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കെ.എസ്. ഉബൈദ് അദ്ധൃക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ. സുരേഷ്ബാബു അനുസ്മരണ പ്രഭാഷണം നടത്തി. മരട് സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ടി.പി. ആന്റണി, മരട് വെസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.ഇ. വിജയൻ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പി. സന്തോഷ് എന്നിവർ സംസാരിച്ചു.