മൂവാറ്റുപുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണം കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ സംഘടിപ്പിച്ചു. കോൺഗ്രസ് മാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. ജോളി അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, വി.ജി ഏലിയാസ്, ബിജു പുളിക്കൽ, സജി ടി. ജേക്കബ്, സാജു കുന്നപ്പിള്ളി, രതീഷ് ചങ്ങാലിമറ്റം, എബി പോൾ, ബിജു കുര്യാക്കോസ്, പി.കെ. ബേബി, അജി സാജു, ജിഷ ജിജോ, ജെയ്സ് ജോൺ, ജിബി മണ്ണത്തുകാരൻ, സുജ ഷൈനു, ബിന്ദു ജോർജ്, വിപിൻ കൊച്ചുകുടി, ഡോ.ചിന്നമ്മ വർഗീസ്, സിനിജ സനിൽ എന്നിവർ സംസാരിച്ചു.
മുളവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് പി.എം. അബൂബക്കർ അദ്ധ്യക്ഷനായി. കെ.എം പരീത്, നൗഷാദ് മായിക്കനാട്ട്, അഷ്‌റഫ് കുന്നുംപുറം, നൗഷാദ് മുളവൂർ, ബഷീർ, മാഹിൻ അബൂബക്കർ, മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
കോൺഗ്രസ്സ് ആവോലി മണ്ഡലത്തിലെ അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ഷിബു ജോസ് പരീക്കൽ അദ്ധ്യക്ഷനായി. ആവോലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ്, വി.എസ്. ഷെഫാൻ, ബിന്ദു ജോർജ്, സിബി പി .സെബാസ്റ്റ്യൻ, എം.എ. ലിയോ, പി.എം. നൂഹ്, കെ.കെ. ജയദേവൻ, പി.എസ്. അജാസ്, സജോ സണ്ണി, അൽബിൻ കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.