കൂത്താട്ടുകുളം: കോൺഗ്രസ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അനുസ്മരണയോഗം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റെജി ജോൺ അദ്ധ്യക്ഷനായി. യു.ഡി.എഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉദ്ഘാടനം ചെയ്തു. ബോബൻ വർഗീസ്, പി.സി.ഭാസകരൻ, സിബി കൊട്ടാരം, ബേബി കണ്ണായികാട്ട്, മാർക്കോസ് ഉലഹന്നാൻ, സജി പനയാരംപിള്ളി, ജിജോ. ടി. ബേബി, കെ.സി. ഷാജി, ടി.എസ്. സാറ, ലിസി ജോസ്, ബിജു കണ്ണായികാട്ട്, അനിയപ്പൻ, കെ.എം. ബേബി, പി.എം. ബേബി എന്നിവർ പങ്കെടുത്തു.