കൂത്താട്ടുകുളം: മണിമലക്കുന്ന് ഗവ. കോളേജിലെ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം തേടി എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രിൻസിപ്പലിന് അവകാശപത്രിക സമർപ്പിച്ചു. സ്പോർട്സ് കോംപ്ലക്സ് നിശ്ചിത സമയങ്ങളിൽ തുറന്നു നൽകുക, മൈതാനത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കുക, കോളേജിലെ കുടിവെള്ള ഫിൽട്ടറുകളും കൂളറുകളും പ്രവർത്തന സജ്ജമാക്കുക, കോളേജിലെയും വനിത ഹോസ്റ്റലിലെയും മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക, ലാബുകളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കുക, ശുചിമുറികളുടെ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. യൂണിറ്റ് സെക്രട്ടറി കെ.ബി. മനു, പ്രസിഡന്റ് കെ.പി. നന്ദന, ആകാശ് പ്രസാദ്, ജിഷ്ണു മനോജ് എന്നിവർ പങ്കെടുത്തു.