ഫോർട്ടുകൊച്ചി: സാന്റാക്രൂസ് ഹയർ സെക്കൻഡറി സ്‌കൂളിന് കെ.ജെ. മാക്സി എം.എൽ.എയുടെ വികസനഫണ്ട് ഉപയോഗപ്പെടുത്തി അനുവദിച്ച 15 ലാപ്ടോപ്പുകളാണ് നൽകിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. ഉദ്ഘാടനം കൊച്ചി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ജനറൽ മാനേജർ ഫാ. ആന്റണി അഞ്ചുതൈക്കൽ നിർവഹിച്ചു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ സാന്താക്രൂസ് ഹൈസ്‌കൂൾ അദ്ധ്യാപിക സിനിയെ ആദരിച്ചു. മട്ടാഞ്ചേരി എ.ഇ.ഒ സുധ, പ്രിൻസിപ്പൽ വിധു ജോയ്, അഡ്വ. ആന്റണി കുരീത്തറ, മിനി കെ.ജെ, ആനി സബീന ബിന്ദു, ഷിബു ടി.കെ, നിഷ എം.കെ, മുഹമ്മദ് അൻവർ, വിൽസൺ ഡൊമിനിക്, അബ്ദുൽ സമദ്, പി.എം. സുബൈർ, സി.എസ്. സരിഫ് എന്നിവർ സംസാരിച്ചു.