പള്ളുരുത്തി: ഗതാഗതക്കുരുക്കിനിടയിൽ നടത്തുന്ന വാഹന പരിശോധന യാത്രാദുരിതം വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് പൊലീസിൽ പരാതി നൽകിയ സി.പി.ഐ ലോക്കൽ സെക്രട്ടറി എൻ.ഇ. അലക്സാണ്ടറെ ഭീഷണിപ്പെടുത്തിയ കുമ്പളങ്ങി ഔട്ട് പോസ്റ്റ് എസ്.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. പെരുമ്പടപ്പിൽ നടന്ന യോഗം മണ്ഡലം സെക്രട്ടറി എ.കെ. സജീവൻ ഉദ്ഘാടനം ചെയ്തു. പി.വി. ചന്ദ്രബോസ്, കെ.ആർ. റെനീഷ്, ആൽവിൻ സേവ്യർ, കെ.പി. മണിലാൽ, കെ. സുരേഷ്, ടി.കെ. ജയേഷ്, എന്നിവർ പ്രസംഗിച്ചു. കൗൺസിലർ സി.എൻ. രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു.