തൃപ്പൂണിത്തുറ: ശ്രീനാരായണ ഗ്രന്ഥശാലാ വൈസ് പ്രസിഡന്റും പ്രവാസി എഴുത്തുകാരനുമായ ഡോ. വി.എം. രാമകൃഷ്ണൻ എഴുതിയ "കണ്ണുകൾ"എന്ന ചെറുകഥാ സമാഹാരം ഡോ. കെ.ജി. പൗലോസ് പ്രകാശനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ടി.സി. ഷിബു അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സജിതാ മുരളി ആദ്യ കോപ്പി ഏറ്റുവാങ്ങി. കൊച്ചിൻ കോളേജ് മലയാള വിഭാഗം തലവൻ ഡോ. പി.ആർ. റിഷിമോൻ പുസ്തകം പരിചയപ്പെടുത്തി. ഭാഷാ സമ്മാൻ പുരസ്കാരം ലഭിച്ച ഡോ. കെ.ജി. പൗലോസിനെ ആദരിച്ചു.
എ.കെ. ദാസ്, എ.ഡി. ഉണ്ണിക്കൃഷ്ണൻ, എം.വി. രാജേന്ദ്രൻ, വി.ആർ. മനോജ്, ഉഷാകുമാരി വിജയൻ തുടങ്ങിയവർ സംസാരിച്ചു.