മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ കെ.പി. എബ്രഹാമിനെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ ധാരണ അനുസരിച്ച് രണ്ട് വർഷം പൂർത്തിയായ ബിനോ കെ. ചെറിയാൻ ജൂൺ മുപ്പതിന് രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിന് ഏഴും എൽ.ഡി .എഫിന് നാല് വോട്ടും ലഭിച്ചു. സി.പി.എമ്മിലെ പി.പി. മത്തായിയായിരുന്നു എൽ. ഡി .എഫ് സ്ഥാനാർത്ഥി. ബി.ജെ.പി അംഗം വിട്ടു നിന്നു. വൈസ് പ്രസിഡന്റ് മോൾസി എൽദോസ്, ജോളിമോൻ ചുണ്ടയിൽ, ബിനോ കെ. ചെറിയാൻ, ലിസി എൽദോസ്, ദിഷ ബേസിൽ, രജിതാ സുധാകരൽ, നേതാക്കളായ കെ. എം. സലിം, സാബു ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.