dh

കാലടി: രക്തദാന പ്രവർത്തനങ്ങളിലെ മികവിന് എ.പി.ജെ അബ്ദുൽകലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ എൻ.എസ്.എസ് സെല്ലിൽ നിന്ന് നാല് പുരസ്കാരങ്ങൾ കരസ്ഥമാക്കി ആദിശങ്കര എൻജിനിയറിംഗ് കോളജ്. കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി തലത്തിൽ ഏറ്റവും അധികം രക്തദാനത്തിനും ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിനും ആദിശങ്കര എൻ.എസ്.എസ് സെൽ പുരസ്കാരം കരസ്ഥമാക്കി. ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ വിദ്യാർത്ഥിനിക്കുള്ള പുരസ്കാരം പി.എം. ശ്രീലക്ഷ്മിക്ക് ലഭിച്ചു. എറണാകുളം ജില്ലയിലെ രക്തദാന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതിനുള്ള പുരസ്കാരം ആഷിഖ് പ്രദീപ് ഏറ്റുവാങ്ങി. കോളേജിനുള്ള പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്, അശ്വിൻ രാജ്, സ്റ്റുഡന്റ് കോഓർഡിനേറ്റർ എ.വി. അൻസ എന്നിവർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഒഫ് പൊലീസ് ജി. ജയദേവിൽ നിന്ന് ഏറ്റുവാങ്ങി.