cooperativ

കൊച്ചി : സഹകരണ ജേർണലിന് കണയന്നൂർ താലൂക്കിൽ നിന്ന് 1500വരിക്കാരെ ചേർക്കുന്നതിന്റെ ഭാഗമായി വിവിധ സഹകരണ സംഘങ്ങൾ സ്വരൂപിച്ച വരിക്കാരുടെ പട്ടികയും പണവും സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.എസ്. ഷൺമുഖദാസിന് കൈമാറി. ഇടപ്പള്ളി വടക്കുംഭാഗം സർവീസ് സഹകരണ ബാങ്കിൽ നടന്ന സമ്മേളനത്തിൽ വെണ്ണല സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഇടപ്പള്ളി വടക്കുംഭാഗം ബാങ്ക് പ്രസിഡന്റ് എ.വി.ശ്രീകുമാർ, ജില്ലാ പൊലീസ് വായ്പാ സഹകരണ സംഘം പ്രസിഡന്റ് പി.ജി. അനിൽ, കേരള സഹകരണ എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.പി. അനിൽ, വി.പി. ബിന്ദു, എം.പി. കണ്ണൻ എന്നിവർ സംസാരിച്ചു.