photo

വൈപ്പിൻ: കൊല്ലത്ത് നടന്ന കേരള സ്റ്റേറ്റ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡബിൾസിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സൗരവ് കൃഷ്ണ. സിംഗിൾസ് മത്സരത്തിലും മിക്‌സഡ് ഡബിൾസിലും മൂന്നാം സ്ഥാനവും സൗരവ് കരസ്ഥമാക്കി. ഈ മികവിന് കേരള ടീമിലേക്ക് സെലക്ഷനും ലഭിച്ചു. നായരമ്പലം കൈതവളപ്പിൽ സിജിയുടെയും സബിതയുടെയും മകനാണ്.