അങ്കമാലി: അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജിലെ ഫിസാറ്റ് ബിസിനസ് സ്കൂളിൽ നാളെ പൂർവ വിദ്യാർത്ഥി സംഗമം. 2006 മുതൽ 2009 വരെയുള്ള ബാച്ചിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമമാണ് നടക്കുക. നാളെ വൈകുന്നേരം നാലു മണി മുതൽ വൈകിട്ട് ഒൻപതു മണി വരെയാണ് ഒത്തുചേരൽ. സമ്മേളനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് അദ്ധ്യക്ഷനാകും.