വൈപ്പിൻ: കോൺഗ്രസ് ഐ ഞാറക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനാചരണം ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം ചെയ്തു. എ.പി. ലാലു അദ്ധ്യക്ഷനായി. പി.പി. ഗാന്ധി, ജൂഡ് പുളിക്കൽ, രാജു കല്ലുമഠത്തിൽ, കെ. സി. അംബ്രോസ്, സാജു മാമ്പിള്ളി, പി.വി. എസ്. ദാസൻ, കെ.വി. രഞ്ചൻ, ഷിൽഡ റിബോരോ തുടങ്ങിയവർ പ്രസംഗിച്ചു.