dca

കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ കേരള മുഖേന ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളുകളിൽ ആരംഭിച്ചിട്ടുള്ള ഡി.സി.എ (ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) കോഴ്‌സ് പത്താം ബാച്ചിന്റെ പ്രവേശന തീയതി 30 വരെ ദീർഘിപ്പിച്ചു. യോഗ്യത പത്താംക്ലാസ്. പ്രായപരിധിയില്ലാതെ ആർക്കും അപേക്ഷിക്കാം. പൊതു അവധി ദിവസങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകളിൽ പാഠപുസ്തകങ്ങൾ ഉൾപ്പെടെ 5300 രൂപയാണ് കോഴ്‌സ് ഫീസ്. ഇത് രണ്ട് ഗഡുക്കളായി അടയ്ക്കാം. താത്പര്യമുള്ളവർ നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടക്കം www.scolekerala.org എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 0484 2377537, 9447913820 എന്നീ ഫോൺ നമ്പറുകളിലും ലഭ്യമാണ്.