അങ്കമാലി: കർക്കടക മാസത്തിൽ രാമപുരത്തെ നാലമ്പലങ്ങളിലേയ്ക്ക് കെ.എസ്.ആർ.ടി.സി നടത്തുന്ന സർവീസുകളിലേയ്ക്ക് ബുക്കിംഗ് ആരംഭിച്ചു. വിവിധ ഡിപ്പോകളിൽ നിന്നുമായി 150 ഓളം സർവീസുകൾക്കാണ് തയ്യാറെടുക്കുന്നത്. അങ്കമാലി ഡിപ്പോയിൽ നിന്ന് 21,28, ആഗസ്റ്റ് 10 തീയതികളിൽ സർവീസുണ്ടായിരിക്കും. ഭക്തജനങ്ങൾക്കും സംഘടനകൾക്കും മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാം. സോണൽ സി.ഒ. കോ-ഓർഡിനേറ്റർ ആർ. അനീഷ്, കോട്ടയം, എറണാകുളം ജില്ലാ കോ - ഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം എന്നിവർക്കാണ് രാമപുരം നാലമ്പലക്രമീകരണത്തിന്റെ ചുമതല. രാമപുരത്തെ നാലമ്പലദർശനത്തിന് ബഡ്ജ്റ്റ് ടൂറിസത്തിന്റെ ഭാഗമായാണ് ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. അമ്പതു പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒന്നിച്ചും ബുക്ക് ചെയ്യാം. വിവരങ്ങൾക്ക്: 9847751598