അങ്കമാലി: സെന്റ് ജോർജ് ബസിലിക്ക പാരിഷ് ഫാമിലി യൂണിയൻ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിറ്റുകളിലെ എഞ്ചൽസ് ക്ലബ് കുട്ടികൾക്ക് വേണ്ടി നടത്തിയ പച്ചക്കറി വിത്ത് വിതരണം ഫാ. ലൂക്കോസ് കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബസലിക്ക സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ ബാസ്റ്റിൻ പാറക്കൽ അദ്ധ്യക്ഷനായി.