തൃപ്പൂണിത്തുറ: കെ.എസ്.ഇ.ബി പെൻഷണേഴ്സ് അസോസിയേഷൻ തൃപ്പൂണിത്തുറ ഡിവിഷൻ വാർഷിക സമ്മേളനം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ഇ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. എം.ടി. വർഗീസ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടും ഡിവിഷൻ സെക്രട്ടറി വി.എസ്. വിജയൻ ഡിവിഷൻ റിപ്പോർട്ടും ട്രഷറർ ടി.കെ. ശ്രീകുമാർ കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി കെ.എം. രാജഗോപാൽ (പ്രസിഡന്റ്), വി.എസ്. വിജയൻ (സെക്രട്ടറി), ടി.കെ. ശ്രീകുമാർ (ട്രഷറർ), പി. ജനാർദ്ദനൻ പിള്ള (കേന്ദ്രകമ്മിറ്റി അംഗം), എം.വി. വർഗീസ്, ഇ.ആർ. വിശ്വനാഥൻ, വി.കെ. ശോഭന (വൈസ് പ്രസിഡന്റുമാർ), കെ.സി. മണി, സുകുമാരൻ, ലിസി വർഗീസ് (ജോ. സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.