അങ്കമാലി: ഐ.എൻ.ടി.യു.സി മൂക്കന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. എടലക്കാട് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം യു.ഡി.എഫ് അങ്കമാലി നിയോജകമണ്ഡലം കൺവീനർ ടി.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബെന്നി ഇക്കാൻ അദ്ധ്യക്ഷനായി. മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലാലി ആന്റു അനുസ്മരണ പ്രഭാഷണം നടത്തി.
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് 93-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെ പള്ളി ജംഗ്ഷനിൽ ആചരിച്ചു. യോഗത്തിൽ ബൂത്ത് പ്രസിഡന്റ് കെന്നഡി കോട്ടയ്ക്കൽ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷാജി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ കെ.ടി. പൗലോസ് കല്ലറയ്ക്കൽ, ദേവച്ചൻ കോട്ടയ്ക്കൽ, പി.എഫ്. വിൻസന്റ്, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, സജാത് വർഗീസ് എന്നിവർ പ്രസംഗിച്ചു.