kairali

മൂവാറ്റുപുഴ: പുളിന്താനം കൈരളി വായനശാലയും പുളിന്താനം ഗവ. യു.പി സ്കൂളും നടത്തിവന്ന വയനാമാസാചരണ പരിപാടിയുടെ സമാപന സമ്മേളനം എം.ജി യൂണിവേഴ്സിറ്റി സ്കൂൾ ഒഫ് ലെറ്റേഴ്സ് അസോസിയേറ്റ് പ്രൊഫസർ ഡോ. ഹരികുമാർ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അലിമോൻ ടി.എം അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു. കൈരളി വായനശാല പ്രസിഡന്റ് പോൾ. സി. ജേക്കബ്, സ്കൂൾ ഹെഡ്മിസ്ട്രസ് അനീസ മുഹമ്മദ്, ഡെയ്സി പൗലോസ്, സബിത പൊന്നപ്പൻ, ജിജി അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.