മരട്: കുമ്പളം യോഗപറമ്പ് എസ്.സി കമ്മ്യൂണിറ്റി ഹാളിന്റെ അന്യായ വാടകവർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.സി കോഓർഡിനേഷൻ കമ്മിറ്റി കുമ്പളം പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. നേതാക്കളായ സുഭാഷ് ഇ.എ. സത്യൻ ടി.എ. സിജീഷ്‌കുമാർ കെ.കെ, ഷാനവാസ് തങ്കപ്പൻ, എം.എം. ഗിരിലാൽ, കെ.കെ. ലെനിൻ, ടി. അനിരുദ്ധൻ തുടങ്ങിയ വർ നിവേദകസംഘത്തിലുണ്ടായിരുന്നു. ചാർജ് വർദ്ധനയുമായി മുന്നോട്ടുപോയാൽ ശക്തമായ സമരമുണ്ടാകും.