kothamangalam

കോതമംഗലം: പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. മുൻ നഗര സഭ ചെയർമാൻ അഡ്വ. സിജു എബ്രഹാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ അദ്ധ്യക്ഷനായി. അനൂപ് ഇട്ടൻ, നോബിൾ ജോസഫ്, സണ്ണി വേളൂക്കര, ജെസി സാജു, സീതി മുഹമ്മദ്, ബിനോയ് പുളിനാട്ട്, ബേസിൽ തണ്ണിക്കോട്ട്, പി.എം. അഹമ്മദ് കുട്ടി, ജെയ്‌സൺ ദാനിയേൽ, സണ്ണി ജോസഫ്, വിൽസൺ പിണ്ടിമന, സോവി കൃഷ്ണൻ, ബഷീർ നെടുവഞ്ചേരി, എം.എസ്. എബ്രഹാം, ലത ഷാജി, എസ്.എം. നാസർ തുടങ്ങിയവ‌ർ പ്രസംഗിച്ചു