teacher

കൊച്ചി: വിദ്യാർത്ഥികൾക്ക് പഠനസമയം കുറവെന്ന് പ്രചരിപ്പിച്ച് അദ്ധ്യായന ദിനങ്ങൾ കൂട്ടിയ സർക്കാർ ഭരണകക്ഷി അദ്ധ്യാപക സംഘടനയുടെ ഡി. ഡി. ഓഫീസ് മാർച്ചിനുവേണ്ടി അദ്ധ്യാപക പരിശീലനം 20ലേക്ക് മാറ്റിവച്ചത് അനീതിയാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി. വിദ്യാഭ്യാസ കലണ്ടർ പ്രകാരം 27നാണ് ക്ലസ്റ്റർ ദിനം. അന്നേദിവസം നടക്കേണ്ട അദ്ധ്യാപക പരിശീലനമാണ് 20ലേക്ക് മാറ്റിയത്. നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ .അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. അരവിന്ദൻ, വട്ടപ്പാറ അനിൽകുമാർ, ഷാഹിദ റഹ്മാൻ, എൻ. രാജ്‌മോഹൻ തുടങ്ങിയവർ സംസാരിച്ചു.