പറവൂർ: തത്തപ്പിള്ളി ശ്രീപാർവതി അക്ഷയശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന രാമായണ മാസാചരണം അക്ഷയശ്രീ പ്രസിഡന്റ് സാവിത്രി ലസിത്കുമാർ ഉദ്ഘാടനം ചെയ്തു. തത്തപ്പിള്ളി ഘണ്ടാകർണൻവെളി ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി ലസിത് കുമാർ, ശ്രീകല ജയകൃഷ്ണൻ, രാഗിഷാ ഉണ്ണിക്കൃഷ്ണൻ, ഗീത ടിറ്റോ, ബിനാഷ അരുൺ, അശ്വതി മനിഷ്, അനീഷ രഹജ്, ജയകുമാരി എന്നിവർ പങ്കെടുത്തു. വീടുകൾതോറും രാമായണ പാരായണവും, ഭജന, കഥാപ്രവചനം, ചോദ്യോത്തരി എന്നിവ നടത്തും.