പറവൂർ: പറവൂർ താലൂക്ക് കാറ്ററിംഗ് അസോസിയേഷൻ വാർഷിക സമ്മേളനം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.ജി. വിജയൻ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ പുരസ്കാരങ്ങൾ നഗരസഭ പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ വിതരണം ചെയ്തു. ഫുഡ് സ്റ്റേഫി ഓഫീസർ നിത്യ ജോസ്, അസോസിയേഷൻ സെക്രട്ടറി പി. രാജേഷ്, വൈസ് പ്രസിഡന്റ് സജേഷ് കുമാർ, ട്രഷറർ വി.ഡി. സജീവ്, മേഖലാ സെക്രട്ടറി എം.ജെ. ടോണി, ജോയിന്റ് സെക്രട്ടറി പി.എൻ. രാജീവ്, കെ.ജി. ബിജു, പി.എൻ. പ്രശാന്തൻ എന്നിവർ സംസാരിച്ചു.