കാലടി: മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂളിൽ ശാസ്ത്ര ക്ലബിന് തുടക്കമായി. ഏഴിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഭൗതിക ശാസ്ത്ര അദ്ധ്യാപകൻ വി.എ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് ഒലവക്കാട്ട് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം.പി. ലിസി, പി.ടി.എ വൈസ് പ്രസിഡന്റ് അനൂപ് കെ.എസ്, ശാസ്ത്ര ക്ലബ് സെക്രട്ടറി ബെർളി വർഗീസ്, സനിൽ പി. തോമസ്,കെ.ടി. സിമ്മി, മെറി ഡെയിൽ, ടോണി പൗലോസ്, ടിൻസി ടോമി എന്നിവർ സംസാരിച്ചു.