bank
ഐക്കരനാട് സർവീസ് സഹകരബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരബാങ്ക് വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ആർ. വിജയകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.വി. മോഹനൻ, മുൻ പ്രസിഡന്റുമാരായ എം.കെ. മനോജ്, കെ.എൻ. മോഹനൻ നായർ, സെക്രട്ടറി പി.കെ. അനീഷ് എന്നിവർ സംസാരിച്ചു. കാർഷിക സെമിനാർ അഞ്ജു പോൾ ഉദ്ഘാടനം ചെയ്തു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി പങ്കെടുത്ത മുഴുവൻ ആളുകൾക്കും സൗജന്യമായി പച്ചക്കറി വിത്തും വളവും നൽകി.