കൊച്ചി: കേരള കോൺഗ്രസിലെ (ബി) ജനാധിപത്യവിരുദ്ധവും പാർട്ടി വിരുദ്ധവുമായ നിലപാടുകളിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാകമ്മിറ്റിയിലെ 9 നിയോജകമണ്ഡലം പ്രസിഡന്റുമാരും അംഗങ്ങളും ഇന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച് എൻ.സി.പി യിൽ ചേരും. വൈകിട്ട് 3ന് അദ്ധ്യാപകഭവനിൽ നടക്കുന്ന ലയനസമ്മേളനം എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും. എൻ.സി.പി ജില്ലാ പ്രസിഡന്റ് കെ.കെ. ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും.

കേരള കോൺഗ്രസ് (ബി) ജില്ലാ ജനറൽ സെക്രട്ടറി ഭാസ്‌കരൻ മാലിപ്പുറത്തിന്റെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറിമാർ അടക്കം മുന്നൂറോളം പേരാണ് എൻ.സി.പിയിൽ ചേരുന്നത്.