കൊച്ചി: എറണാകുളം സ്‌പെഷ്യലിസ്റ്റ്സ് ആശുപത്രിയിൽ എം.ബി​.ആർ മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ ഗർഭാശയ മുഴകൾക്കും ആർത്തവകാല രക്തസ്രാവത്തിനും വേദനയ്ക്കും സൗജന്യ മെഡിക്കൽ ക്യാമ്പ് 22ന് ആരംഭിക്കും. പ്രശസ്ത ഗൈനോക്കോളജിസ്റ്റും കീഹോൾ സർജനുമായ ഡോ. ജോർജ് പോൾ ആഗസ്റ്റ് 14 വരെ എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിൽ 2മുതൽ 4വരെ രോഗികളെ പരിശോധിക്കും. ഗർഭാശയമുഴകൾ / ഫൈബ്രോയിഡുകൾ, ആർത്തവ കാലത്തെ രക്തസ്രാവം അമിതവേദന, പോളിസിസ്റ്റിക്ക് ഓവറി, അണ്ഡാശയ സിസ്റ്റുകൾ, മാസമുറ വൈകല്യങ്ങൾ, എൻഡോ മെട്രയോസിസ്, ഗർഭാശയം പുറത്തോട്ടു തള്ളിവരിക തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. രജിസ്‌ട്രേഷനും, കൺസൾട്ടേഷനും സൗജന്യം. ലാബ് ടെസ്റ്റുകൾ, എക്സ് റേ, അൾട്രാ സൗണ്ട് സ്കാൻ എന്നിവയ്ക്ക് 30% ഇളവും ശസ്ത്രക്രിയ ആവശ്യമെങ്കിൽ 40% ഇളവും ലഭിക്കും. ഫോൺ: 0484 2887800.