yuth

കോലഞ്ചേരി: യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജകമണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. നിയോജകമണ്ഡലം കമ്മി​റ്റി നടപ്പാക്കുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ബെനവലന്റ് പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് ജെയ്‌സൽ ജബ്ബാർ അദ്ധ്യക്ഷനായി. 10 രോഗികൾക്ക് ഡയാലിസിസിനുള്ള തുക സംസ്ഥാന ജനറൽ സെക്രട്ടറി ജിൻഷാദ് ജിന്നാസും വിദ്യാർത്ഥിനികൾക്കുള്ള സ്‌കോളർഷിപ്പ് സി.പി. ജോയിയും വിതരണം ചെയ്തു. സംസ്ഥാന സെക്രട്ടറി സോയ്‌മോൻ സണ്ണി മുഖ്യാഥിതിയായി. കെ.പി. തങ്കപ്പൻ, എം.ടി. ജോയ്, കെ.വി. എൽദോ, അനിബെൻ കുന്നത്ത്, അരുൺ വാസു എന്നിവർ സംസാരിച്ചു.